Wednesday, May 8, 2024
spot_img

27-ാമത് ഐ.എഫ്.എഫ്.കെ.യുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്നുമുതല്‍: ചലച്ചിത്രമേള ഡിസംബര്‍ ഒന്‍പതു മുതൽ പതിനാറ് വരെ: രജിസ്‌ട്രേഷൻ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയും

തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ.യുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിച്ചു. ഡിസംബര്‍ ഒന്‍പത് മുതല്‍16 വരെയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. ചലച്ചിത്ര മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.

മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനമുള്ളത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാളം സിനിമ ഇന്ന്, മാസ്റ്റേഴ്സിന്റെ വിഖ്യാത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ റെട്രോസ്പെക്ടീവ് വിഭാഗം, ഹോമേജ് വിഭാഗം എന്നീ പാക്കേജുകളാണുള്ളത്.

ഐ.എഫ്.എഫ്.കെ.യുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ചെയ്യാവുന്നതാണ്.

Related Articles

Latest Articles