Sunday, December 14, 2025

‘വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’, വീഡിയോ വൈറൽ! ഒടുവിൽ പെണ്‍കുട്ടികളുടെ പോസ്റ്റിന് നടന്റെ മാസ് മറുപടി!!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് വിജയ് ദേവരകൊണ്ട. യുവാക്കൾക്കിടയിൽ വൻ ആരാധക നിരയാണ് താരത്തിനുള്ളത്. അഭിനയമികവുകൊണ്ടും ഗ്ലാമർ കൊണ്ടും സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ ആകര്‍ഷിക്കാറുണ്ട് താരം. ഇപ്പോഴിതാ രണ്ട് വിദ്യാര്‍ത്ഥിനികളായ ഫാന്‍സുമായുള്ള വിജയിയുടെ കമന്റ് ആണ് വൈറലാകുന്നത്.

അടുത്തിടെ, വിജയ് തങ്ങളുടെ റീലിനെക്കുറിച്ച് കമന്‍റിടണം എന്ന രീതിയില്‍ രണ്ട് പെണ്‍കുട്ടികൾ സാമൂഹികമാദ്ധ്യമത്തിൽ പോസ്റ് ചെയ്തിരുന്നു. ഹര്‍ഷിദ റെഡ്ഡി പ്രൊഫൈലില്‍ നിന്നാണ് രണ്ട് പെണ്‍കുട്ടികള്‍ റീല്‍ ഇട്ടത്. അതില്‍ എഴുതിയിരിക്കുന്നത് “വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമന്‍റ് ഇട്ടാല്‍ മാത്രമേ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കു എന്നാണ്”.

ഈ റീല്‍സ് വൈറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ കമന്‍റ് എത്തി. “90% നേടൂ, ഞാൻ നിങ്ങളെ കാണും” എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. ഇതോടെ ഈ റീല്‍ വൈറലായി. എന്തായാലും വിജയിയുടെ ആരാധകരോടുള്ള കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related Articles

Latest Articles