Thursday, May 2, 2024
spot_img

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ഇതിഹാസത്തില്‍ സുപ്രധാന പങ്ക് വഹിച്ചത് സ്ത്രീകൾ; വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി

തിരുവനന്തപുരം: കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ നമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് എന്നിവരും പങ്കെടുത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് കോണ്‍ഫര്‍സ്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ഇതിഹാസത്തില്‍ സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചതായി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രപതി വ്യക്തമാക്കി. ഒരു പക്ഷത്ത് പുരുഷന്മാര്‍ അണിനിരന്നപ്പോള്‍ ഭാരതത്തിനായി സ്തീകളും പോരാട്ടഭൂമിയില്‍ ഇറങ്ങുകയായിരുന്നു. റാണി ലക്ഷിബായിയെ പോലുള്ളവര്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ക്വിറ്റ് ഇന്ത്യ വരെ ഗാന്ധിജി നയിച്ച നിരവധി സത്യഗ്രഹ സമരങ്ങളില്‍ സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമുണ്ടായിരുന്നുവെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

വനിതാ മന്ത്രിമാര്‍, വനിതാ സ്പീക്കര്‍മാര്‍, വനിതാ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗങ്ങള്‍, സംസ്ഥാന നിയമസഭകളിലെയും ലെജിസ്ലേറ്റിവ് കൗണ്‍സിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികര്‍ തുടങ്ങി 120 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 27നു നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles