തൃശൂര്‍: ബെവ്കോ വെയർഹൗസിൽ വിജിലൻസ് പരിശോധന. ബെവ്കോയില്‍ ലേബലിംഗ് തൊഴിലാളികളുടെ അനധികൃത നിയമനം വിജിലൻസ് പരിശോധിക്കും. കുരിയച്ചിറ ബെവ്കോ വെയർഹൗസിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്.
തൃശൂർ വിജിലൻസ് യൂണിറ്റ് സി ഐ സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
സ്ഥിരപ്പെടുത്തിയ 30 പഴ്സലിങ് തൊഴിലാളികളുടെ രേഖകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്. മാനേജർ പ്രദീപ് കുമാറിന്‍റെ ഓഫീസിലാണ് പരിശോധന നടത്തുന്നത്.

