മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കളക്ടറുടെ വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം നടന്നു. കൊവിഡ് സാഹചര്യത്തില്‍ പരസ്യ പ്രചാരണത്തിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് അവഗണിച്ച് എല്ലാ മുന്നണികളുടെയും നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്നു. യാതൊരു വിധ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേര്‍ന്നത്. തിരൂര്‍, പൊന്നാനി, വേങ്ങര, കുറ്റിപ്പുറം, ചെമ്രവട്ടം, താനൂര്, എടപ്പാള്‍, പെരിന്തല്‍മണ്ണ തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇതോടെ പോലീസ് ഇടപെട്ട് പരസ്യപ്രചാരണങ്ങള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഈ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുകയും ചെയ്തു.
തുറന്ന വാഹനങ്ങളിൽ പ്രകടനം നടത്തിയും ബാൻഡ് മേളവും വാദ്യഘോഷങ്ങളും നടത്തിയും നിറങ്ങൾ വാരി എറിഞ്ഞ്ഞും കോവിഡ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തകർ കൊട്ടിക്കലാശം ആഘോഷമാക്കി. പൂക്കോട്ടൂരിൽ പാർട്ടി പ്രവർത്തകർ തമ്മിൽ ഉള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്കും സംഘർഷത്തിലേക്ക് വഴിമാറി. പോലീസിന് പ്രവർത്തകരെ ആരെ മാറ്റാൻ ഞാൻ ബലം പ്രയോഗിക്കേണ്ടി വന്നു. നാലുമണിയോടെയാണ് പ്രവർത്തകരെ കൊട്ടിക്കലാശം അവസാനിപ്പിച്ച് പിരിച്ചുവിടാൻ പോലീസിന് കഴിഞ്ഞത്. ആലത്തൂർപടി യിലും മലപ്പുറത്തെ വിവിധ പ്രദേശങ്ങളിലും സമാന സാഹചര്യമുണ്ടായി.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…