Sunday, June 16, 2024
spot_img

കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾക്ക് പുല്ലുവില; മലപ്പുറത്ത് കൊട്ടിക്കലാശം, കയ്യാങ്കളി, കൂട്ടത്തല്ല്

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കളക്ടറുടെ വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം നടന്നു. കൊവിഡ് സാഹചര്യത്തില്‍ പരസ്യ പ്രചാരണത്തിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് അവഗണിച്ച് എല്ലാ മുന്നണികളുടെയും നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്നു. യാതൊരു വിധ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേര്‍ന്നത്. തിരൂര്‍, പൊന്നാനി, വേങ്ങര, കുറ്റിപ്പുറം, ചെമ്രവട്ടം, താനൂര്, എടപ്പാള്‍, പെരിന്തല്‍മണ്ണ തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇതോടെ പോലീസ് ഇടപെട്ട് പരസ്യപ്രചാരണങ്ങള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഈ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുകയും ചെയ്തു.

തുറന്ന വാഹനങ്ങളിൽ പ്രകടനം നടത്തിയും ബാൻഡ് മേളവും വാദ്യഘോഷങ്ങളും നടത്തിയും നിറങ്ങൾ വാരി എറിഞ്ഞ്ഞും കോവിഡ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തകർ കൊട്ടിക്കലാശം ആഘോഷമാക്കി. പൂക്കോട്ടൂരിൽ പാർട്ടി പ്രവർത്തകർ തമ്മിൽ ഉള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്കും സംഘർഷത്തിലേക്ക് വഴിമാറി. പോലീസിന് പ്രവർത്തകരെ ആരെ മാറ്റാൻ ഞാൻ ബലം പ്രയോഗിക്കേണ്ടി വന്നു. നാലുമണിയോടെയാണ് പ്രവർത്തകരെ കൊട്ടിക്കലാശം അവസാനിപ്പിച്ച് പിരിച്ചുവിടാൻ പോലീസിന് കഴിഞ്ഞത്. ആലത്തൂർപടി യിലും മലപ്പുറത്തെ വിവിധ പ്രദേശങ്ങളിലും സമാന സാഹചര്യമുണ്ടായി.

Related Articles

Latest Articles