Sunday, December 21, 2025

ഹൈക്കോടതി ഉത്തരവിനെ കാറ്റിൽപ്പറത്തി ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു ! ജസ്‌ന സലീമിനെതിരെ കേസ്; കലാപശ്രമം ഉൾപ്പെടെ ചുമത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ദേവസ്വം ബോർഡിന്റെ പരാതിയിൽ ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്. കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയിൽ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് വിവരം. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്തെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതി

നേരത്തെ ഇവർ ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിൽവെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് പ്രചരിപ്പിച്ചിരുന്നു. അന്ന് ഗുരുവായൂർ ക്ഷേത്രം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും അവിടെവെച്ച് ഇത്തരത്തിൽ ചിത്രങ്ങളെടുത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് മറികടന്നാണ് വീണ്ടും കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തുകയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്.

Related Articles

Latest Articles