Virat Kohli gains in ICC ODI rankings
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിക്ക് നേട്ടം. റാങ്കിംഗിൽ രണ്ട് സ്ഥാനം ഉയർന്ന കോഹ്ലി നിലവിൽ ആറാം സ്ഥാനത്ത് എത്തി. രോഹിത് ശർമ പത്തിൽ നിന്ന് എട്ടിലേക്ക് എത്തുകയും ചെയ്തു. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ലങ്കൻ നായകൻ ശനക 20 സ്ഥാനങ്ങൾ ഉയർന്ന് 61ാം സ്ഥാനത്തേക്ക് എത്തി
പാക് ക്യാപ്റ്റൻ ബാബർ അസം ആണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ താരം റാസി വാൻഡർ ഡസൻ രണ്ടാം സ്ഥാനത്തും പാക് താരം ഇമാം ഉൾ ഹഖ് മൂന്നാം സ്ഥാനത്തുമുണ്ട്. ആദ്യ പത്തിൽ കോഹ്ലിയും രോഹിതുമാണ് ഇന്ത്യൻ സാന്നിധ്യം.ബൗളർമാരുടെ റാങ്കിംഗിൽ മുഹമ്മദ് സിറാജ് പതിനെട്ടാം സ്ഥാനത്ത് എത്തി. ബുമ്ര 19ാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ 20ൽ ഇവർ മാത്രമാണ് ഇന്ത്യൻ താരങ്ങളായിട്ടുള്ളത്. അതേസമയം ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പുതിയ റാങ്കിംഗിൽ 900 റേറ്റിംഗ് പോയിന്റ് എന്ന നാഴികകല്ലും സൂര്യകുമാർ പിന്നിട്ടു. 908 റേറ്റിംഗ് പോയിന്റാണ് സൂര്യക്കുള്ളത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…