Tuesday, May 21, 2024
spot_img

ശ്രീലങ്കക്കെതിരായ സെഞ്ച്വറി; ഐസിസി ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിക്ക് നേട്ടം,നിലവിൽ ആറാം സ്ഥാനത്ത് എത്തി നായകൻ

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിക്ക് നേട്ടം. റാങ്കിംഗിൽ രണ്ട് സ്ഥാനം ഉയർന്ന കോഹ്ലി നിലവിൽ ആറാം സ്ഥാനത്ത് എത്തി. രോഹിത് ശർമ പത്തിൽ നിന്ന് എട്ടിലേക്ക് എത്തുകയും ചെയ്തു. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ലങ്കൻ നായകൻ ശനക 20 സ്ഥാനങ്ങൾ ഉയർന്ന് 61ാം സ്ഥാനത്തേക്ക് എത്തി

പാക് ക്യാപ്റ്റൻ ബാബർ അസം ആണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ താരം റാസി വാൻഡർ ഡസൻ രണ്ടാം സ്ഥാനത്തും പാക് താരം ഇമാം ഉൾ ഹഖ് മൂന്നാം സ്ഥാനത്തുമുണ്ട്. ആദ്യ പത്തിൽ കോഹ്ലിയും രോഹിതുമാണ് ഇന്ത്യൻ സാന്നിധ്യം.ബൗളർമാരുടെ റാങ്കിംഗിൽ മുഹമ്മദ് സിറാജ് പതിനെട്ടാം സ്ഥാനത്ത് എത്തി. ബുമ്ര 19ാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ 20ൽ ഇവർ മാത്രമാണ് ഇന്ത്യൻ താരങ്ങളായിട്ടുള്ളത്. അതേസമയം ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പുതിയ റാങ്കിംഗിൽ 900 റേറ്റിംഗ് പോയിന്റ് എന്ന നാഴികകല്ലും സൂര്യകുമാർ പിന്നിട്ടു. 908 റേറ്റിംഗ് പോയിന്റാണ് സൂര്യക്കുള്ളത്.

Related Articles

Latest Articles