Friday, December 12, 2025

വിഷ്ണു വെഞ്ഞാറമൂടിന്റെ ചിത്രം ‘ശ്രീ അയ്യപ്പൻ’ഉടൻ തിയേറ്ററുകളിലെത്തും

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പൻ’ എന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ശബരിമലയെയും അയ്യപ്പനെയും കേന്ദ്രീകരിച്ച് ഭക്തിയും ആവേശവും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഒരു ത്രില്ലർ ചിത്രമാണിത്.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന ഒരു തീവ്രവാദി സംഘത്തെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ക്രിയാത്മകമായ ഇടപെടലുകളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. ദേശീയ പ്രാധാന്യം അർഹിക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്.

ശബരിമലയുടെയും അയ്യപ്പന്റെയും സ്വാധീനം കണക്കിലെടുത്ത്, ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അണിയറക്കാർ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്യും. വലിയ മുതൽമുടക്കിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
ആദി മീഡിയ, നിഷാ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യുഎഇയിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാർ ഷാജി പുന്നല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേശ്, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ് എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസാർ മുംബൈയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശബരിമലയിലും മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മണ്ഡലകാലത്തോട് അനുബന്ധിച്ച് ഡിസംബറിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഭക്തിയുടെയും ആവേശത്തിന്റെയും ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ‘ശ്രീ അയ്യപ്പൻ’ തയ്യാറെടുക്കുകയാണ്.

Related Articles

Latest Articles