Saturday, June 1, 2024
spot_img

ട്രംപിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റും ഇന്ത്യയിലേക്ക്..

ദില്ലി : മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേക്ക് എത്തുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങുന്നതിനു പിന്നാലെയാണ് മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. ഫെബ്രുവരി 26 മുല്‍ 29 വരെയാണ് അദ്ദേഹം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുക.

പ്രഥമ വനിത ഡൗ ചോ ചോയും മ്യാന്‍മര്‍ പ്രസിഡന്റിനൊപ്പമുണ്ടാകുമെന്നാണ് വിവരം. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. രാജ്യത്തിന്റെ വിശിഷ്ട അതിഥികളാണ് ഇരുവരുമെന്നും അവര്‍ക്ക് ഇന്ത്യ അവിസ്മരണീയമായ സ്വീകരണമൊരുക്കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Related Articles

Latest Articles