തിരുവനന്തപുരം: കാഴ്ച പരിമിതിയുടെ വെല്ലുവിളിയെ അതിജീവിച്ച് സിവിൽ സർവീസ് നേടിയ പ്രജ്ഞാല്‍ പാട്ടീൽ ജില്ലാ സബ്കളക്ടറായി ചുമതലയേറ്റു. ഐ എ എസ് പദവിയിലെത്തിയ കാഴ്ചയില്ലാത്ത ആദ്യ വനിതയാണ് മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ പ്രജ്ഞാല്‍ പാട്ടിൽ. 2017ൽ 124-ാം റാങ്കോടെയാണ് പ്രജ്ഞാല്‍ ഐ എ എസ് സ്വന്തമാക്കിയത്. പരിശീലനത്തിന് പോകാതെ സ്വയം പഠിച്ചാണ് ഇവർ സിവിൽ സർവീസ് സ്വന്തമാക്കിയത്.
ഇന്ന് ചുമതലയേറ്റ പ്രജ്ഞാൽ പാട്ടീലിന് കളക്ടറേറ്റില്‍ ഊഷ്മള സ്വീകരണം നൽകി. ജില്ലാകളക്ടർ കെ ഗോപാലകൃഷ്ണനും മുൻ കളക്ടർ ബിജു പ്രഭാകറും അടക്കമുളളവർ പ്രജ്ഞാലിന് ആശംസകള്‍ നേര്‍ന്നു.
എറണാകുളത്ത് അസിസ്റ്റന്‍റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് പ്രജ്ഞാൽ സബ് കളക്ടറായി തിരുവനന്തപുരത്ത് എത്തുന്നത്. മുംബൈ സെന്‍റ് സേവ്യേഴ്‌സിൽ നിന്ന് ബിരുദവും ദില്ലി ജെ എൻ യുവിൽ നിന്ന് ഇന്‍റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. ഇതിന് ശേഷമാണ് സിവിൽ സർവ്വീസിനായി പരിശീലനം തുടങ്ങിയത്. ആദ്യ ശ്രമത്തില്‍ തപാല്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസില്‍ നിയമനം ലഭിച്ചെങ്കിലും പരിശ്രമം തുടരുകയായിരുന്നു. തുടർന്ന് 124 ആം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…