മോസ്കോ: റഷ്യക്കെതിരെ തിരിയുന്നവർക്കെതിരെ കടുത്ത നടപടിയെക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. കൂടെ നിന്ന് റഷ്യയെ ചതിക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്നും പുടിന്‍ പറഞ്ഞു.
അതേസമയം റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്നതിടെ യുഎസിനും മറ്റു രാജ്യങ്ങള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തുന്നവരെയും റഷ്യയില്‍ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും ഉദ്ദേശിച്ചാണ് പുടിന്‍ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
എന്നാൽ വഞ്ചകരേയും ദേശസ്‌നേഹികളേയും തിരിച്ചറിയാന്‍ റഷ്യക്കാര്‍ക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ കടിച്ചുതുപ്പുമെന്നും പുടിന്‍ പറഞ്ഞു. മാത്രമല്ല സ്വയം ശുദ്ധീകരണം നടത്തുന്നതിലൂടെയേ രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കൂ.
രാജ്യത്തിന്റെ അഖണ്ഡതയും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനും വെല്ലുവിളികള്‍ നേരിടുന്നതിന് തയാറെടുക്കുന്നതിനും അത് അത്യാവശ്യമാണെന്നും റഷ്യയെ നശിപ്പിക്കുകയാണു പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ ടിവി ചാനലില്‍ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങള്‍ വന്നതിനു പിന്നാലെയാണ് പുടിന്റെ പ്രസ്താവന.

