Monday, November 9, 2026

വ്‌ളോഗർ റിഫയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടാൻ സാധ്യത, ഭർത്താവ് മെഹ്നാസിനോട് ഉടൻ ഹാജരാകാൻ നിർദേശം നൽകി അന്വേഷണസംഘം

കാസർകോഡ്: വ്‌ളോഗർ റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ നടത്തിയ പോസ്റ്റുമാർട്ടം റിപ്പോർട്ട് ഇന്ന് കിട്ടാൻ സാധ്യത. കേസിൽ ഭർത്താവ് മെഹ്നാസിനോട് ഉടൻ തന്നെ ഹാജരാകാൻ അന്വേഷണസംഘം നിർദേശം നൽകി. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി ആണ് മെഹ്നാസിൻ്റെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയത്.

ഇതിന് മുമ്പ് മൊഴിയെടുക്കാനായി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാൻ സാധിച്ചിരുന്നില്ല. മെഹ്നാസ് യാത്രയിൽ ആണെന്നാണ് വീട്ടുകാർ നൽകിയ വിവരം. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.

അതേസമയം, മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ആണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് കൈമാറിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles