rifa-mehnu
കാസർകോഡ്: വ്ളോഗർ റിഫയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ നടത്തിയ പോസ്റ്റുമാർട്ടം റിപ്പോർട്ട് ഇന്ന് കിട്ടാൻ സാധ്യത. കേസിൽ ഭർത്താവ് മെഹ്നാസിനോട് ഉടൻ തന്നെ ഹാജരാകാൻ അന്വേഷണസംഘം നിർദേശം നൽകി. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി ആണ് മെഹ്നാസിൻ്റെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയത്.
ഇതിന് മുമ്പ് മൊഴിയെടുക്കാനായി അന്വേഷണസംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാൻ സാധിച്ചിരുന്നില്ല. മെഹ്നാസ് യാത്രയിൽ ആണെന്നാണ് വീട്ടുകാർ നൽകിയ വിവരം. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.
അതേസമയം, മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ആണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിന് കൈമാറിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…