Saturday, December 20, 2025

വെള്ളാപ്പള്ളി എസ്‌എന്‍ഡിപിയുടെ അന്തകൻ; രൂക്ഷ വിമര്‍ശനവുമായി വി.എം.സുധീരന്‍

തിരുവനന്തപുരം: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്.

എസ്‌എന്‍ഡിപി യോഗത്തിന്‍റെ അന്തകനാണ് വെള്ളാപ്പള്ളിയെന്ന് സുധീരന്‍ ആരോപിച്ചു. സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കും രാഷ്ട്രീയ കച്ചവടങ്ങള്‍ക്കും വേണ്ടിയാണ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന പദവി വെള്ളാപ്പള്ളി ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Latest Articles