കിഴക്കമ്പലം: കിഴക്കമ്പലത്ത് പോളിംങിനിടെ മർദ്ദനമേറ്റ ദമ്പതികൾ വീട് മാറി. വോട്ടെടുപ്പ് ദിവസം കിഴക്കമ്പലത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരിൽ നിന്നുണ്ടായ മർദ്ദനത്തിനെത്തുടര്‍ന്നാണ് വയനാട് സ്വദേശികളായ പ്രിന്‍റുവും, ഭാര്യ ബ്രിജീത്തയും വീട് മാറിയത്. ഇരുവരും ഇപ്പോഴും ഭീതിയിലാണ്. കിഴക്കമ്പലത്ത് 14 വർഷമായി വാടകയ്ക്ക് താമസിക്കുകയാണ് പ്രിന്‍റുവും ഭാര്യയും. വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്ന പേരിലായിരുന്നു യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും ആക്രമണം. വോട്ട് ചെയ്യാനെത്തിയ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. ആധാർ കാർഡ് പോരെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഐഡി വേണമെന്നും എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ശഠിച്ചു. ബൂത്തിലെത്തിയ പ്രിന്‍റുവിന്‍റെ ഷർട്ട് വലിച്ചു കീറുകയും മാല വലിച്ചു പൊട്ടിക്കുകയും ചെയ്തു. ശേഷം വോട്ട് ചെയ്യുന്നില്ല എന്നു പറഞ്ഞിട്ടു പോലും കഴുത്തിനു പിടിച്ചു തള്ളി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരുവരും ജോലിചെയ്യുന്ന കിറ്റക്സ് കമ്പനി എടുത്ത് നൽകിയ ഞാറന്നൂരിന് സമീപത്തെ വാടകവീട്ടിലേക്ക് മാറിയത്.
അതേസമയം സംഭവത്തില്‍ ഇന്നലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ 15 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത് ഒരാളെ കൂടി പിടികൂടാനുമുണ്ട്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് എതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് പ്രതികളെ സിപിഎം നേതാവ് നേരിട്ടെത്തിയാണ് സ്റ്റേഷൻ ജാമ്യത്തിൽ ഇറക്കിയതെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും വോട്ടെടുപ്പ് ദിവസം തങ്ങളുടെ പ്രവർത്തകർക്ക് വേണ്ട സുരക്ഷാ പോലീസ് ഒരുക്കിയില്ലെന്നും സാബു പറഞ്ഞു. കുമ്മനോട് വാർഡിൽ ട്വന്റി20 ക്കെതിരെ സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…