തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പലയിടത്തും വോട്ടിംങ് യന്ത്രങ്ങള്‍ തകരാറിലെന്ന് ആരോപണം. ഒരു സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് മറ്റൊരാള്‍ക്ക് വീഴുന്നുവെന്നാണ് ആരോപണം ഉയരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ ബൂത്തുകളിലെ വോട്ടിംങ് യന്ത്രങ്ങള്‍ക്കാണ് സാങ്കേതിക തകരാര്‍. തിരുവനന്തപുരം പേട്ടയിലെ ബൂത്ത് വാര്‍ഡില്‍ മൂന്ന് വോട്ടിംങ് യന്ത്രങ്ങളും, ആലപ്പുഴ ജില്ലയില്‍ ഏഴിടത്തും, കൊല്ലത്തെ രണ്ട് ബൂത്തിലുമാണ് യന്ത്രങ്ങള്‍ തകരാറിലായിരിക്കുന്നത്. വോട്ടിംങ് യന്ത്രങ്ങള്‍ തകരാറിലായതു മൂലം ഇവിടെ വോട്ടിംങ് താമസിക്കുമെന്നാണ് സൂചന.
അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ തന്നെ ആളുകളുടെ നീണ്ട നിര തന്നെയാണ് ഓരോ ബൂത്തുകള്‍ക്ക് മുന്നിലും ഉളളത്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. കനത്ത പോളിംങ് തന്നെയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

