Tuesday, December 30, 2025

ഗു​ണ്ടാ​യി​സ​മ​ല്ല വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​യു​ധം ; എസ്എഫ്ഐയ്‌ക്കെതിരെ വാളോങ്ങി വിഎസ് അച്യുതാനന്ദൻ

തി​രു​വ​ന​ന്ത​പു​രം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി വി എസ് അച്യുതാനന്ദനും രംഗത്ത് . പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആയുധം ഗുണ്ടായിസമല്ല, തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യിൽ ആശയങ്ങളാണ് വേണ്ടത്- വി എസ് ഫേസ്ബുക്കിൽ കുറിച്ചു.

ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർത്ഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി ക്യാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപ്പില്ലെന്ന് വേണം ഉറപ്പിക്കാനെന്നും വി എസ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം :

https://www.facebook.com/OfficialVSpage/photos/a.1581442928833207/2216114995365994

Related Articles

Latest Articles