Tuesday, December 16, 2025

സബ് കളക്ടര്‍ ഡോ. രേണു രാജിനെ അപമാനിച്ച സംഭവം; രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ വിഎസ് അച്യുതാനന്ദന്‍

കോഴിക്കോട്: ഇടുക്കി ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജിനെ അപമാനിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സബ് കളക്ടര്‍ക്ക് എതിരെ എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ല എന്ന് വി എസ് അച്യുതാനന്ദന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അനധികൃത നിര്‍മ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ ഡോ. രേണു രാജിനെ അപമാനിച്ച സംഭവത്തിലാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്കതിരെ വിഎസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ വി എസ് സ്വീകരിച്ച നിലപാടുകള്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മൂന്നാര്‍ കയ്യേറ്റവിഷയം ഉയര്‍ന്നുവന്നപ്പോള്‍ അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച വി എസിന്‍റെ പരാമര്‍ശവും രാജേന്ദ്രന്‍ എംഎല്‍എയും വൈദ്യുതിമന്ത്രി എംഎം മണിയും ഭൂമാഫിയയുടെ ആളുകളാണെന്ന് ഉയര്‍ത്തിയിരുന്ന അദ്ദേഹത്തിന്‍റെ വിമര്‍ശനങ്ങളും വിവാദമായിരുന്നു.

Related Articles

Latest Articles