Tuesday, December 30, 2025

വാ​ഗ​മ​ണി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വിനെ മു​ങ്ങി മ​രി​ച്ച നിലയില്‍ കണ്ടെത്തി

ഏലപ്പാറ: വാഗമണ്ണിലെ പാലൊഴുകുംപാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിനോദ സഞ്ചാരിയായ യുവാവ് മുങ്ങിമരിച്ചു.

ആലപ്പുഴ എഴുപ്പുര അവലോകുന്ന് തോണ്ടന്‍ കുളങ്ങര കരയില്‍ ചാക്കോയുടെ മകന്‍ രോഹിത് (23) ആണ് മരിച്ചത്. പാലൊഴുകുംപാറയില്‍ പാറയില്‍ വെള്ളചാട്ടത്തിന്റെ ദ്യശ്യങ്ങള്‍ കൂടെയുള്ളവര്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടയില്‍ രോഹിത് കയത്തില്‍ ഇറങ്ങിയിരുന്നു. കരയില്‍ നിന്നവര്‍ ഏറെ സമയം കഴിഞ്ഞിട്ടും രോഹിതിനെ കാണാതെ വന്നപ്പോള്‍ ബഹളം വച്ച്‌ നാട്ടുകാരെ വിവരം അറിയിച്ചു.

മൊബൈല്‍ റേഞ്ച്‌ ഇല്ലാത്തതിനാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കാന്‍ കഴിഞ്ഞത്‌. പകല്‍ 11 ഓടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും വാഗമണ്‍ ഡിടിപി സി ഗാര്‍ഡുമാരും തെരച്ചില്‍ നടത്തി. മൂന്നോടെ മൃതശരീരം കണ്ടെടുത്തു. പോസ്‌റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

Related Articles

Latest Articles