Tuesday, April 30, 2024
spot_img

കോവിഡ് പ്രതിരോധം; ടിപിആര്‍ കൂടിയ അഞ്ച് ജില്ലകളില്‍ സ്പെഷ്യല്‍ ഓഫിസര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്കാൻ പ്രത്യേക ചുമതല നൽകി അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ സ്പെഷൽ ഓഫീസർമാരായി നിയമിച്ചു. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് നിയമനം.

നാളെ മുതൽ ഒരാഴ്ചത്തേക്കാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നല്കിയിരിക്കുന്നത്. ജില്ലകളിൽ കോവിഡ് നിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കുക, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക, ജില്ലയിലെ ടിപിആര്‍ എത്രയും വേഗം കുറക്കുക എന്നീ ചുമതലകളാണ് സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

കാസര്‍ഗോഡ് പി.ബി നൂഹ്, കോഴിക്കോട് എസ്. ഹരികിഷോര്‍, പാലക്കാട് ജി.ആര്‍ ഗോകുല്‍, മലപ്പുറം എസ്.സുഹാസ്, തൃശൂര്‍ ഡോ.എസ് കാര്‍ത്തികേയന്‍ എന്നിവര്‍ക്കാണ് പ്രത്യേക ചുമതല നല്‍കി സ്പെഷ്യല്‍ ഓഫിസര്‍മാരായി നിയമിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles