Want to eat dinner earlier...don't you know the benefits?
അത്താഴം ഭൂരിഭാഗം പേരും വളരെ വൈകി കഴിക്കുന്നവരാണ്. അത്താഴം വളരെ കുറച്ച് കഴിക്കണം എന്നാണ് പറയാറുള്ളത്. അതുപോലെ തന്നെ പ്രധാനമാണ് രാത്രി ഭക്ഷണം കഴിക്കുന്ന സമയവും. എന്നാൽ നമ്മുടെ തിരക്കിട്ട ജീവിതശൈലിയിൽ പലരും ഇത് അവഗണിക്കുകയാണ് പതിവ്. പലരും ചിലപ്പോ കിടക്കുന്നതിന് തൊട്ട് മുമ്പാകും ഭക്ഷണം കഴിക്കുന്നത് പോലും.വൈകി അത്താഴം കഴിക്കുന്നത് അത്ര നല്ല ശീലമല്ല. വൈകുന്നേരം ഏഴ് – ഏഴര മണിക്കകം ഒരാൾ അത്താഴം കഴിക്കണം. നേരത്തെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങൾ സൃഷ്ടിക്കും.
എന്തൊക്കെയാണെന്ന് നോക്കാം …
1 മെച്ചപ്പെട്ട ദഹനത്തിന്
നിങ്ങളുടെ ഉറങ്ങുന്ന സമയവും അത്താഴ സമയവും തമ്മിൽ കൃത്യമായ അകലം നിലനിർത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കേണ്ടതുണ്ട്. കഴിച്ച ഉടനെ ഉറങ്ങാൻ കിടന്നാൽ ഭക്ഷണം ശരിയായി ദഹനം ചെയ്യപ്പെടില്ല. ഇത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വീക്കം എന്നിവയ്ക്ക് കാരണമാകും.
2 ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
നിങ്ങൾ വൈകി അത്താഴം കഴിക്കുമ്പോൾ, കലോറി എരിച്ച് കളയാൻ സഹായിക്കില്ല. പകരം ഇത് ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടുന്നു, ഇത് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം. ഹൃദയാരോഗ്യം നിലനിർത്താനും ഹൃദയ സംബന്ധമായ രോഗങ്ങൾ ഒഴിവാക്കാനും കൃത്യസമയത്ത് അത്താഴം കഴിക്കുന്നത് സഹായിക്കുന്നു.
3 പ്രമേഹ സാധ്യതയ്‌ക്കെതിരെ
ശരീരത്തിന് ഇൻസുലിൻ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് പ്രമേഹം ഉടലെടുക്കുന്നത്. കൃത്യസമയത്ത് അത്താഴം കഴിക്കുമ്പോൾ, ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിന് ഇവ ഗ്ലൂക്കോസായി മാറുന്നതിന് മതിയായ സമയം ലഭിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
4 വണ്ണം കൂടാതെ നോക്കാൻ
ശരീരഭാരം കുറയ്ക്കാൻ നേരത്തെയുള്ള അത്താഴ രീതി ഒരു പരിധി വരെ ഗുണം ചെയ്യും. ഇത് എളുപ്പത്തിലുള്ള ദഹനത്തിന് കാരണമാകുകയും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും അതുവഴി ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുകയും കലോറി എരിച്ച് കളയുകയും ചെയ്യും. അതിലൂടെ അമിതവണ്ണത്തിലേയ്ക്ക് നീങ്ങുന്നത് തടയുകയും ചെയ്യാം.
5 നല്ല ഉറക്കത്തിന്
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഭക്ഷണം കഴിച്ചാൽ ദഹനപ്രക്രിയ നടക്കുന്നത് ഉറക്കസമയത്ത് ആയിരിക്കും. അതുവഴി നിങ്ങളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നു. നിങ്ങൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടുകയും നിങ്ങൾക്ക് ഊർജ്ജസ്വലവും സജീവവുമായി അനുഭവപ്പടുകയും ചെയ്യും. അതിനാൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ അത്താഴ സമയം നേരത്തേയാക്കാം.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…