cricket

ടെസ്റ്റിൽ കറങ്ങി തിരിയുന്ന പന്തുകളുമായി ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളി ഉയർത്താൻ അശ്വിൻ;‘അശ്വിൻ കടമ്പ’ കടക്കാൻ വ്യത്യസ്ത മാർഗം കണ്ടെത്തി കങ്കാരുക്കൾ!!

ബെംഗളൂരു :ഇന്ത്യയിൽ വിരുന്നെത്തുന്ന പല വിദേശ ടീമുകൾക്കും തലവേദനയാകുന്നത് ഇന്ത്യയിലെ കറങ്ങിത്തിരിയുന്ന സ്പിൻ പിച്ചുകളാണ്. ഇത്തരം പിച്ചുകളിൽ ഇന്ത്യൻ സ്പിന്നർമാർ എതിർ ബാറ്റർമാർക്ക് തലവേദനയാകാറുണ്ട്. പല ഇന്ത്യൻ വിജയങ്ങൾക്കും സ്പിന്നർമാരുടെ പ്രകടനം നിർണ്ണായകമായി.
ബോർഡർ–ഗവാസ്കർ ട്രോഫിക്ക് ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ താരങ്ങളും ബെംഗളൂരുവിൽ പരിശീലനം ആരംഭിച്ചു. തലവേദന സൃഷ്ഠിക്കാൻ ഏറെ സാധ്യതയുള്ള വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ നേരിടുന്നതിലാണ് അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി അശ്വിന്റെ തന്ത്രങ്ങളെ നേരിടാൻ ‘ഡ്യൂപ്ലിക്ലേറ്റ്’ അശ്വിനെ ഉപയോഗിച്ച് പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് കങ്കാരുക്കൾ. നെറ്റ്സിൽ പന്തെറിയുന്നതിനായി മഹേഷ് പിഥിയ എന്ന താരത്തെ ഓസ്ട്രേലിയൻ ബോർഡ് ബെംഗളൂരുവിൽ എത്തിച്ചതായാണ് റിപ്പോർട്ട്.

അശ്വിന്റെ ബോളിങ് ആക്‌ഷനുമായി ഏറെ സാമ്യമുള്ളയാളാണ് മഹേഷ് പിഥിയ. മഹേഷ് ബോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓസ്ട്രേലിയൻ സപ്പോർട്ടിങ് സ്റ്റാഫ്, ബെംഗളൂരു കെ‌എസ്‌സി‌എ ഗ്രൗണ്ടിൽ നടക്കുന്ന നാല് ദിവസത്തെ പരിശീലന ക്യാംപിലേക്ക് താരത്തെ വിളിപ്പിച്ചതെന്നാണ് വിവരം.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

10 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

10 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

11 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

11 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

11 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

12 hours ago