Health

ഏത് പ്രായത്തിലും ചെറുപ്പമായി ഇരിക്കാൻ ആഗ്രഹമുണ്ടോ…?;ഈ നിസാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഓരോ വയസ്സ് കടന്ന് പോകുംതോറും നമ്മുടെ ശരീരത്തിലും അതിന്റെതായ മാറ്റങ്ങൾ വരാറുണ്ട്.മുടിയില്‍ നര വരുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതും ആരോഗ്യം ക്ഷയിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗം തന്നെ. നമ്മള്‍ ഓരോ പ്രായം കഴിയുമ്പോഴും വേണ്ട വിധത്തില്‍ ആരോഗ്യത്തിനും ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്.പ്രായം കൂടുമ്പോള്‍ പലവിധത്തിലുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിങ്ങളെ കാര്‍ന്ന് തിന്നെന്നും വരാം. പ്രത്യേകിച്ച് പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അതുപോലെ, എല്ല് തേയ്മാനം, മറവി രോഗം, വിഷാദം, വാതം, മാനസികാസ്വസ്ഥതകള്‍ എന്നിങ്ങനെ ഒരു നീണ്ട ലിസ്റ് തന്നെയുണ്ട്.ഇത്തരം രോഗങ്ങളെ നമ്മളില്‍ നിന്നും അകറ്റി ചുറുചുറുക്കോടെ നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ നമ്മള്‍ ശീലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

​ചര്‍മ്മം

നമ്മളുടെ പ്രായം ആദ്യം പ്രതിഫലിക്കുന്നത് നമ്മളുടെ ചര്‍മ്മത്തിലാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കി നിലനിര്‍ത്തേണ്ടത് അനിവാര്യം തന്നെ. കൃത്യമായ രീതിയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന ആഹാരങ്ങള്‍ ശീലിച്ചും വ്യായാമം ചെയ്തും ചര്‍മ്മത്തിനെ നമ്മള്‍ കൃത്യമായി പരിപാലിക്കണം. ഇടയ്ക്ക് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനായി സ്‌ക്രബ് ചെയ്യുന്നതും നല്ലതാണ്.

​വ്യായാമം

ക്യത്യാമായി ദിവസേന വ്യായാമം ചെയ്യേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യം നിലനിര്‍ത്തുന്നതിനും ജീവിതശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനെല്ലാം വ്യായാമം സഹായിക്കും.
എന്നും ദിവസേന നടക്കാന്‍ പോകുന്നതോ, അല്ലെങ്കില്‍ ജോഗിംഗ് എന്നിങ്ങനെ ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ യോഗ ശീലിക്കുന്നതും നല്ലതുതന്നെ. വ്യായാമം ചെയ്യുന്നതിലൂടെ പേശികളുടെ ബലം നിലനിര്‍ത്തുന്നതിനും ശരീരം ക്ഷയിക്കാതെ പുഷ്ടിയോടെ നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കും.

ആഹാരം

നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശീലിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഫാസ്റ്റ് ഫുഡ് മാറ്റി, ഉപ്പും മുളകും കുറച്ച് നല്ല പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ആവശ്യത്തിന് പ്രോട്ടീനും ശരീരത്തില്‍ എത്തുന്നവിധത്തില്‍ ഡയറ്റ് ചിട്ടപ്പെടുത്തുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും.
നമ്മളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിനായാലും മുടിയുടെ ആരോഗ്യത്തിനും അവയവങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുനന്തിനും നല്ല ആഹാരശീലങ്ങള്‍ നമ്മളെ സഹായിക്കും.

​നല്ല ശീലങ്ങള്‍

മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ദുശ്ശീലങ്ങളോട് വിട പറയുന്നത് നല്ലതായിരിക്കും. ഇത്തരം ശീലങ്ങള്‍ നമ്മളുടെ ആരോഗ്യം വേഗത്തില്‍ ക്ഷയിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് നമ്മളുടെ ആയുസ്സ് കുറയ്ക്കാന്‍ വരെ കാരണക്കാരാകുന്നു. അതിനാല്‍, ഇത്തരം ദുശ്ശീലങ്ങളെ അകറ്റുന്നത് നല്ലതായിരിക്കും.

​നല്ല ഉറക്കം

നല്ല പോലെ ഉറക്കം ലഭിച്ചാല്‍ തന്നെ നമ്മളുടെ പാതി അസുഖവും ക്ഷീണവും മാറി എന്ന് പറയാം. നല്ല പോലെ ഉറങ്ങുന്ന ഒരാളില്‍ മാനസിക സമ്മര്‍ദ്ദം കുറവായിരിക്കും. അതുപോലെ, നല്ല ആരോഗ്യമുള്ള ചര്‍മ്മവും ഇവരില്‍ കണ്ടെന്ന് വരാം. നല്ല ഉറക്കം ലഭിച്ചാല്‍ അന്നത്തെ ദിവസം കിട്ടുന്ന ഊര്‍ജവും ചില്ലറയല്ല. ഒരു ദിവസത്തെ നല്ല രീതിയില്‍ നോക്കി കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

6 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

7 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

8 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

8 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

12 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

14 hours ago