തിരുവനന്തപുരം: പലപ്പോഴും നിയമയുദ്ധങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും വലയില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യയിലെ ഒരു പ്രധാന വിഷയമാണ് വഖഫ്. മോദി സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ക്കായി മുന്നോട്ട് വന്നതോടെ വഖഫിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് പുതിയ തീവ്രത കൈവന്നിരിക്കുകയാണ്. ഇന്നിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് ‘വഖഫ് ബില്ലും ചില രാഷ്ട്ര വിരുദ്ധ ചിന്താധാരകളും’ എന്ന പേരിൽ ഒരു സംവാദം സംഘടിപ്പിക്കുകയാണ് ഹിന്ദുധർമ്മ പരിഷത്ത്.
ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചാണ് സംവാദം നടക്കുന്നത്. തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള, ജനം ടി വി ചീഫ് എഡിറ്റർപ്രദീപ് പിള്ള, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, ഹിന്ദുധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ എം ഗോപാൽജി, ഫിലിം സെൻസർ ബോർഡ് അംഗം ജി എം മഹേഷ്, വേദബ്രഹ്മ രാഷ്ട്രോധാരണ ട്രസ്റ്റ് ഡോ. ശ്രീനിവാസൻ തമ്പുരാൻ എന്നിവർ സംവാദത്തിൽ പങ്കെടുക്കും.


