ടെഹ്റാൻ: എട്ടാം ദിവസവും അയവില്ലാതെ തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ വ്യാപകമായ വ്യോമാക്രമണത്തിൽ ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്. തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള പ്രധാന നഗരങ്ങളിൽ വൻ സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1332 ആയി ഉയർന്നു. ലെബനോനിലും സ്ഥിതി ശാന്തമല്ല, ഇവിടെ മരണസംഖ്യ 217 കടന്നതായാണ് വിവരം.
അതേസമയം, ഇസ്രയേലിന് നേരെ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. തെക്കൻ ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. എങ്കിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പലയിടത്തും തീപിടുത്തവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുദ്ധത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് അമേരിക്ക. ഇറാൻ നിരുപാധികം കീഴടങ്ങാതെ യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ആയുധ ശേഖരം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രതിരോധ കമ്പനികളുമായി വൈറ്റ് ഹൗസ് ധാരണയിലെത്തി. പ്രമുഖ പ്രതിരോധ നിർമ്മാണ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
ഇറാന്റെ ഡ്രോൺ ഭീഷണി നേരിടുന്നതിനായി അമേരിക്കയുടെ അത്യാധുനിക ആന്റി-ഡ്രോൺ സംവിധാനമായ ‘മെറോപ്സ്’ (Merops) ഉടൻ മിഡിൽ ഈസ്റ്റ് മേഖലയിൽ വിന്യസിക്കുമെന്ന് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ ഇറാന്റെ വ്യോമമേഖല പൂർണ്ണമായും നിയന്ത്രണത്തിലാക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലൈൻ ലെവിറ്റ് നൽകുന്ന സൂചന. അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ വർധിക്കുന്നതോടെ പശ്ചിമേഷ്യയിലെ യുദ്ധം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…