അമേരിക്ക പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന്
വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ പതിനൊന്നാം ദിവസവും രൂക്ഷമായി തുടരുന്നു. ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ വിതറാൻ എത്തിയ ഇറാന്റെ 16 കപ്പലുകൾ തകർത്തതായി അമേരിക്കൻ സൈന്യം . ഇതിന് പിന്നാലെ മേഖലയിലൂടെയുള്ള എണ്ണക്കയറ്റുമതി പൂർണ്ണമായും തടയുമെന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ ശത്രുരാജ്യങ്ങളിലേക്ക് ഒരു ലിറ്റർ എണ്ണ പോലും കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ലോകത്തിലെ എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
യുദ്ധം ആരംഭിച്ച് ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളാണ് ഇരുപക്ഷവും കഴിഞ്ഞ ദിവസം നടത്തിയത്. ഇറാന്റെ ആണവ നിലയങ്ങളും മിസൈൽ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് അമേരിക്ക അയ്യായിരത്തിലധികം കേന്ദ്രങ്ങളിൽ പ്രഹരമേൽപ്പിച്ചതായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ അറിയിച്ചു. ടെഹ്‌റാനിലെ ജനവാസ മേഖലകളിൽ പോലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറുവശത്ത്, ഇസ്രായേലിനും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് വന്ന മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായാണ് വിവരം. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഇറാന്റെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുദ്ധം വ്യാപിക്കുന്നതിനിടയിലും ചർച്ചകൾക്കുള്ള സാധ്യത ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. തങ്ങളെ ആക്രമിക്കാൻ വരുന്നവരുടെ മുഖത്തടിക്കുന്ന മറുപടി നൽകുമെന്നും വെടിനിർത്തലിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയും ഇറാൻ കടുത്ത ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം, യുദ്ധരംഗത്ത് ഏകദേശം 140 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ഇതിൽ ഏഴുപേർ കൊല്ലപ്പെട്ടതായും പെന്റഗൺ സ്ഥിരീകരിച്ചു. ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
യുദ്ധം രൂക്ഷമായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്യുന്നത്. ലെബനനിൽ മാത്രം ആറ് ലക്ഷത്തിലധികം പേർ ഭവനരഹിതരായതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി അറിയിച്ചു. ബ്രിട്ടൻ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഗൾഫ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു വരികയാണ്. എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടൽ വഴി തിരിച്ചുവിടാൻ സൗദി അറേബ്യൻ കമ്പനിയായ അരാംകോ തീരുമാനിച്ചു. നിലവിലെ സംഘർഷം നീണ്ടുപോയാൽ ലോകത്തെ ഇന്ധന വിതരണ ശൃംഖല പൂർണ്ണമായും തകരുമെന്ന ഭീതിയിലാണ് ആഗോള വിപണി.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…