കോട്ടയം: ബാർ പ്രവർത്തനസമയം അവസാനിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജീവനക്കാരന് നേരെ മദ്യപൻ വെടിയുതിർത്തു. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാർ അടയ്ക്കുന്ന സമയമായതിനാൽ മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘത്തോട് ബില്ലടച്ച് പുറത്തിറങ്ങാൻ ജീവനക്കാരൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്.
സമയത്തെ ചൊല്ലിയുണ്ടായ തർക്കം പെട്ടെന്ന് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘത്തിലെ രണ്ടുപേർ ചേർന്ന് ബാർ ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ബാറിൽ നിന്ന് പുറത്തിറങ്ങിയ സംഘത്തിലൊരാൾ പാർക്കിംഗ് ഏരിയയിൽ വെച്ച് ജീവനക്കാരന് നേരെ തോക്കുചൂണ്ടി. കൂടെയുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവനക്കാരൻ വെടിയേൽക്കാതെ രക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നാലെ അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാറിലെ വനിതാ ജീവനക്കാരോട് സംഘം മോശമായി പെരുമാറിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്നും ആരോപണമുണ്ട്. ബാർ മാനേജ്‌മെന്റിന്റെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…