Saturday, December 20, 2025

തോരാമഴ! യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ; ജനങ്ങളിൽ ആശങ്കയിൽ

ദില്ലി: യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ദില്ലിയിലും സമീപ പ്രദേശങ്ങളിലും നിർത്താതെ പെയ്യുന്ന മഴ കാരണമാണ് യമുന നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. യമുനയുടെ അപകട രേഖ 205.33 മീറ്ററാണ്. നിലവിൽ യമുന നദിയുടെ നിരപ്പ് 205.83 മീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹിൻഡൻ നദിയിലും ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ദില്ലിയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയതായും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Related Articles

Latest Articles