Thursday, December 18, 2025

ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ചര്‍ദ്ദിയും തളര്‍ച്ചയും; ചുരണ്ടി നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കൊച്ചി: ‘ദിവസവും ഓരോ ആപ്പിള്‍ കഴിക്കൂ… ഡോക്ടറെ അകറ്റൂ…’ വളരെ ശ്രദ്ധേയമായ ഒരു ആരോഗ്യ സന്ദേശമാണ് ഇത്. വളരെ പോഷകഘടകങ്ങളുള്ള ഒരു പഴമാണ് ആപ്പിള്‍ എന്നതു തന്നെ ഇതിന് കാരണം.

എന്നാല്‍, ഇതൊക്കെ ഇപ്പോള്‍ പഴങ്കഥയാകുകയാണ്. എളുപ്പത്തില്‍ കേടാകാതിരിക്കാനും തൊലിയ്ക്ക് കൂടുതല്‍ നിറം ലഭിക്കാനുമായി കാന്‍സര്‍വരെ വരുത്താവുന്ന രാസവസ്തുക്കളാണ് ഇപ്പോള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം ആപ്പിള്‍ കഴിച്ച പേപ്പതി സ്വദേശിനിയ്ക്ക് ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പിറവത്തുള്ള ഒരു വ്യാപാരി വാങ്ങിയ ആപ്പിളിന്‍റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ മെഴുകുപോലുള്ള വസ്തുവാണ് അടന്നു വീണത്. ഈ ആപ്പിളിന് രണ്ടു ദിവസം കഴിഞ്ഞിട്ടും വാട്ടം പോലും ഇല്ലെന്നും അവര്‍ പറയുന്നു.

Related Articles

Latest Articles