Sunday, December 14, 2025

വയനാട് ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും ! റോഡ് ഷോയിൽ പങ്കെടുക്കുക കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ നീണ്ട നിര

വയനാട് ലോക്‌സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ സുരേന്ദ്രൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 9 മണിക്ക് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ നടത്തി കളക്ട്രേറ്റിലെത്തിയാകും വരണാധികാരി കൂടിയായ കളക്ടറർക്ക് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുക. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കളുടെ നീണ്ട നിരയും റോഡ് ഷോയിലുണ്ടാകും.

അതേസമയം വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

Related Articles

Latest Articles