Saturday, December 13, 2025

ഭൂതകാലത്തിന്റെ ഞെട്ടിക്കുന്ന കഥ പറഞ്ഞ് എടക്കല്‍ ഗുഹകള്‍; സഞ്ചാരകള്‍ക്ക് പ്രിയപ്പെട്ടതാകാനുള്ള കാരണം ഇത്…

വയനാട് : എടക്കൽ ഗുഹയിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹമുള്ളവരാണ് യാത്രയെ ഇഷ്ടപ്പെടുന്ന എല്ലാവരും. സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള എടക്കല്‍ ഗുഹകള്‍ ചരിത്രകാരന്മാര്‍ക്കു പ്രിയപ്പെട്ട ഇടമാണ്. ഇവിടേക്കുള്ള യാത്ര ഭൂതകാലത്തിലേക്കുള്ള സഞ്ചാരം കൂടിയാണ്.

നമ്മുടെ പൂര്‍വികരുടെ ജീവിത രീതിയിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട വിവരങ്ങളാണ് ഈ ഗുഹകളുടെ ചുവരുകളില്‍ കൊത്തിയിട്ടിരിക്കുന്നത്. ഒരു വലിയ പാറ രണ്ടായി പിളര്‍ന്നുണ്ടായ ഗുഹകളാണിവ. അമ്പുകുത്തി മലയുടെ മുകളിലാണ് എടക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. മലമുകളിലേക്കുളള യാത്രയിലുടനീളം കാപ്പിപ്പൂവിന്റെ സുഗന്ധം കൂടെയുണ്ടാവും.

Related Articles

Latest Articles