Friday, December 19, 2025

‘യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രായേൽ ആയിരിക്കും, ഹമാസിന് തെറ്റ് വ്യക്തമാകും’; ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേൽ: ഹമാസിനെതിരെ യുദ്ധം കടുപ്പിച്ച് ഇസ്രായേൽ. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രായേൽ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

‘ഇസ്രയേൽ യുദ്ധത്തിലാണ്. എന്നാൽ യുദ്ധം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ക്രൂരമായ രീതിയിൽ യുദ്ധം ഞങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുകയാണ്. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രായേൽ ആയിരിക്കും. ഇസ്രായേലിനെതിരായ ആക്രമണം തെറ്റാണെന്ന് ഹമാസിന് വ്യക്തമാകും’ എന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

നിരവധി ചെറു​പ്പക്കാരായ ഇസ്രായേലി പൗരന്മാരെ ഹമാസ് കൂട്ടക്കൊല നടത്തിയെന്ന് നെതന്യാഹു പറഞ്ഞു. നിരവധി സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും തട്ടിക്കൊണ്ടുപോയി. ഐഎസ്ഐഎസ് ആണ് ഹമാസ്. ഹമാസിനെ പരാജയപ്പെടുത്താൻ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.

Related Articles

Latest Articles