ബിഹാറിലെ ഗയയില്‍ ആയുധങ്ങളും വെടിയുണ്ടകളുമായി രണ്ടു പേര്‍ പിടിയിലായി.സിക്കന്തര്‍ ഖാന്‍, രെഹാന്‍ അലം എന്നിവരാണ് പൊലീസ് റെയ്ഡില്‍ അറസ്റ്റിലായത്. ആയുധക്കടത്തില്‍ ഏര്‍പ്പെട്ടവരാണ് ഈ പ്രതികളെന്ന് ഗയ പോലീസ് പോലീസ്.
അനധികൃത ആയുധക്കടത്ത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. അഞ്ച് കൈത്തോക്കുകള്‍, പത്ത് വെടിക്കോപ്പുകള്‍ എന്നിവയും 60000 രൂപയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.
ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന വന്‍ ശൃംഖലയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടിയിലായവർ അതിന്റെ ഭാഗമാണെന്നും സംഘം ഉടനെ അറസ്റ്റിലാവുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

