Categories: KeralaLegal

കഞ്ചാവ്,വടിവാൾ,ഇരുമ്പുദണ്ഡ് കള്ളനോട്ടുകൾ;’കുഞ്ഞുവാവ’കളുടെ കയ്യിൽ ഇനിയുമുണ്ട് പലതും

ആലത്തൂർ ∙ കഞ്ചാവ്, വിവിധ തരം ആയുധങ്ങൾ, കള്ളനോട്ടുകൾ എന്നിവ സഹിതം 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാടൂർ പീച്ചാംകോട് പടിഞ്ഞാറെ വീട് ഷിജിത്ത് (21), അത്തിപ്പൊറ്റ വടക്കുമുറി വിജീഷ് (24), ഷാരൂഖ് ഖാൻ (21) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. 

പാടൂർ, തെന്നിലാപുരം, വാവുള്ള്യാപുരം, തരൂർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവർ വലയിലായത്. 4 പേർ കൂടി സംഘത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 500 രൂപയുടെ കള്ളനോട്ടുകൾ, അരക്കിലോ കഞ്ചാവ്, വടിവാൾ, കഠാര, ഊരുവാൾ, ഇരുമ്പുദണ്ഡ്, എയർഗൺ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇവർ ക്വട്ടേഷൻ സംഘമാണെന്നു പൊലീസ് സംശയിക്കുന്നു. കള്ളനോട്ടിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളിലും ഇവർ കള്ളനോട്ടുകൾ നൽകി ഇടപാടു നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ ഉച്ചവരെ നീണ്ട റെയ്ഡിനൊടുവിൽ വിവിധ സ്ഥലങ്ങളിൽനിന്ന് ഇവരെ പൊലീസ് പിടികൂടിയത്. 

കൂട്ടുപ്രതികളെന്നു കരുതുന്നവർ വലയിലായാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 6 മാസമായി ഇവരുടെ ഒത്തുചേരലുകളും രാത്രി സഞ്ചാരങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു. 

admin

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

3 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

3 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

4 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

4 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

5 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

5 hours ago