Thursday, November 26, 2026

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി തുടരുന്നു. 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കവരത്തിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് തെക്കൻകേരളത്തിലെ മഴയ്ക്ക് കാരണം.

കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്ങുന്നതും മഴ ശക്തമാകാൻ കാരണമായി. നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച മഴയുടെ ശക്തി കുറയും.

Related Articles

Latest Articles