Tuesday, December 30, 2025

നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനം, പ്രധാനമന്ത്രി പദത്തില്‍ ആറുവര്‍ഷം; പ്രത്യേക വെബ്ബിനാര്‍, തത്സമയ സംപ്രേഷണം തത്വമയി നെറ്റ് വര്‍ക്കില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6 മണി മുതല്‍ പ്രത്യേക വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. പരിപാടിയില്‍ പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷമുളള നരേന്ദ്രമോദിയുടെ ആറുവര്‍ഷങ്ങളിലെ ഭരണ,വികസന നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തും.

സെന്‍റര്‍ ഫോര്‍ പോളിസി ആന്‍റ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ മിസോറം ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിളള, മുന്‍ കേന്ദ്രമന്ത്രി അഡ്വ. പി.സി തോമസ്, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയും ബിജെപിയുടെ കര്‍ണാടക വൈസ് പ്രസിഡന്‍റുമായ തേജസ്വിനി അനന്തകുമാര്‍, മഖാന്‍ലാല്‍ ചതുര്‍വേദി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ കെ.ജി സുരേഷ്, ഗോഫ്രുഖല്‍ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ കുമാര്‍ വെമ്പു,എന്നിവര്‍ പങ്കെടുക്കും. പ്രമുഖ മാധ്യമ, സാംസ്കാരികപ്രവര്‍ത്തകനായ അരുൺ ലക്ഷ്മൺ പരിപാടിയുടെ മോഡറേറ്റര്‍ ആയിരിക്കും. ഇന്ന് വൈകിട്ട് 6 മണി മുതല്‍ വെബ്ബിനാറിന്‍റെ തത്സമയ സംപ്രേഷണം തത്വമയി നെറ്റ് വര്‍ക്കില്‍ കാണാം.

Related Articles

Latest Articles