പ്രതീകാത്മക ചിത്രം
ദില്ലി : ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്ന്, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ . ടെഹ്‌റാനിൽ നിന്നുള്ള ആദ്യ വിമാനം നാളെ പുറപ്പെടുമെന്നാണ് റിപ്പോർട്ട്.
ഇറാനിലെ സ്ഥിതിഗതികൾ അനുനിമിഷം മാറിമറിയുന്ന പശ്ചാത്തലത്തിൽ, ഈ മാസം അഞ്ചിനും പതിനാലിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയം രണ്ട് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ, ബിസിനസ്സുകാർ എന്നിവർ ലഭ്യമായ വാണിജ്യ വിമാനങ്ങൾ വഴിയോ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ വഴിയോ എത്രയും വേഗം രാജ്യം വിടണമെന്നാണ് ഏറ്റവും പുതിയ നിർദ്ദേശം. അവിടെ തുടരുന്ന പൗരന്മാർ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം പടരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഇന്ത്യ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും സംയുക്തമായാണ് ഒഴിപ്പിക്കൽ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. വിമാന സർവീസുകൾ മുടങ്ങുന്നതിന് മുൻപ് തന്നെ ഭൂരിഭാഗം ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…