’
തിരുവനന്തപുരം: നമ്മുടെ റോഡിൽ നടന്ന അപകടങ്ങളുടെ പൂർണ വിവരം ഇനി ഒറ്റ ക്ലിക്കിൽ കേന്ദ്രസർക്കാരിനറിയാം. ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ് എന്ന സംവിധാനത്തിലൂടെയാണ് കേന്ദ്രത്തിനു ഇത് അറിയാൻ സാധിക്കുന്നത്. ഇതുവരെ 2000 അപകടങ്ങളുടെ പൂർണവിവരങ്ങൾ കേരളത്തിൽനിന്ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.എന്നാൽ ഈ സംവിധാനം വഴി രാജ്യത്തെ റോഡപകടങ്ങളുടെ കൃത്യമായ വിവരശേഖരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഒപ്പം അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ചികിൽസ കിട്ടാനും പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അപ്പോൾ തന്നെ സൗജന്യ ചികിൽസ ലഭ്യമാക്കുന്നതിനും സാധിക്കും.
എന്നാല്‍ കേന്ദ്രത്തിന്റെ ഈ പുതിയ പദ്ധതി പ്രവർത്തിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ് എന്ന ഈ സംവിധാനത്തിൽ പോലീസ്, മോട്ടോർ വാഹനവകുപ്പ്, പിഡബ്ല്യുഡി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണുള്ളത്.

