Sunday, December 21, 2025

ഇതൊക്കെ എന്ത് ? ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാ ഞങ്ങൾ; ഇവിടുത്തെ കാറ്റാണ് കാറ്റ് ! |PINARAYI|

കേരളത്തിൽ ന്യൂയോർക്ക് മോഡൽ റോഡ്, ആശുപത്രി, സ്കൂൾ, വിദ്യാഭ്യാസ നിലവാരം ഒക്കെയുണ്ടെന്നാണ് നമ്മുടെ പ്രീയപ്പെട്ട മുഖ്യനായ പിണുവിന്റെ തള്ള്. മുഖ്യൻ മാത്രമല്ല, തള്ളിൽ എല്ലാ ഇടത് അടിമസഖാക്കളും ഒന്നാമത് തന്നെയാണ്. ഈ പറഞ്ഞുവരുന്നത്, പ്രീയപ്പെട്ട മുഖ്യന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ആശുപത്രിയെ നിങ്ങൾക്ക് പരിചയപ്പെടുത്തി താരാനാണ്. നിങ്ങൾക്ക് അറിയാവുന്ന ആശുപത്രി തന്നെയാണ്. നമ്മുടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്ലെ അത് തന്നെ. തിരുവനന്തപുരം മെഡിക്കൽ കോളേജ് കേരളത്തിന് മാതൃകയെന്നാണ് നമ്മുടെ ആരോഗ്യമന്ത്രി വീണ ചേച്ചി കഴിഞ്ഞ ആഴ്ച പറഞ്ഞത്. വീണ ചേച്ചിയുടെയും മുഖ്യന്റെയും കേരളത്തിന് തന്നെ മാതൃകയായ ആശുപത്രിയിലെ ചില കാഴ്ചകൾ നമുക്ക് കണ്ടാലോ…

നമ്മൾ ഒന്നാമതായി പരിചയപ്പെടാൻ പോകുന്നത് പിണുവിന്റെ ന്യൂയോർക്ക് മോഡലിലുള്ള റോഡിന്റെ പുതിയ ആവിഷ്കാരമാണ്. എങ്ങനുണ്ട്…ഇതൊക്കെ എന്ത് ? ഇതല്ല ഇതിനപ്പുറവും ചാടികടന്നവനാ കെ.കെ ജോസഫ് എന്ന സിനിമ ഡയലോഗ് പോലെ കുളം കര കളിച്ചുവേണം രോഗികൾക്ക് ആശുപത്രിയിലെ ഡോക്ടറിനടുത്തെത്താൻ. പിണറായി വിജയൻറെ സ്വപ്നത്തിലുള്ള ന്യുയോർക്ക് മോഡൽ റോഡ് ആശുപത്രിയിലും ആവിഷ്കരിച്ചതാണെന്നാണ് തോന്നുന്നത്. അതുപോലെയാണ് പലയിടങ്ങളിലും ആശുപത്രിയ്ക്കകത്ത് റ്റയിലുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്.

ഇനി രണ്ടാമതായി നമ്മൾ കാണാൻ പോകുന്നത് പിണുവിന്റെ അമേരിക്കൻ മോഡൽ കസേരകളാണ്. കണ്ടല്ലോ….ഇത്ര നല്ല കസേര പോലും പിണുവിന് അമേരിക്കയിൽ ഇരിക്കാൻ കിട്ടിയിട്ടില്ല. പിന്നല്ലേ ഇത്…ഐക്യമത്യം മഹാബലം എന്ന പഴഞ്ചൊല്ല് പോലെ കസേരയിൽ ഇരിക്കുന്നവർ എല്ലാം ഒന്ന് ശ്രമിച്ചാൽ ഇതിലും ഇരിക്കാം അല്ലെ മുഖ്യ….

മൂന്നാമതായി നമ്മൾ പരിചയപ്പെടാൻ പോകുന്നത് പിണറായി വിജയൻ സ്വപ്നം കണ്ട മാലിന്യ മുക്ത അല്ലെങ്കിൽ പ്ലാസ്റ്റിക്ക് മുക്ത കേരളമാണ്. കണ്ടല്ലോ…വാട്ട് എ ബൂട്ടിഫുൾ പ്ലെയിസ്…ഇതാണ് പിണുവിന്റെ പ്ലാസ്റ്റിക് മുക്ത കേരളം. എന്തായാലും ഇവിടുത്തെ കാറ്റാണ് കാറ്റ് എന്ന സിനിമ ഗാനമാണ് എനിക്ക് ഏത് ഷൂട്ട് ചെയ്തപ്പോൾ ഓർമ്മ വന്നത്. കാരണം അമ്മാതിരി മൂത്രം നാറ്റം. പൊന്നു പിണു….വീണേച്ചി….നിങ്ങൾ എന്തിനെല്ലാം ആവശ്യമില്ലാതെ കേരളത്തിന്റെ വികസനത്തിനെന്നും പറഞ്ഞു ജനങ്ങളുടെ കാശ് ചിലവഴിക്കുന്നു. അതിൽ കുറച്ചെടുത്ത് കുറച്ച് മൂത്രപ്പുര മെഡിക്കൽ കോളേജ് ആശുപത്രിക്ക് അടിയന്തമായി ചെയ്തുകൊടുക്കണം. പ്ളീസ്… അതൊരു അപേക്ഷയാണ്. അപ്പോൾ നമ്മുടെ മുഖ്യന്റെ അന്തരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ കോളേജിന്റെ നേർചിത്രം എന്താണെന്ന് കണ്ടല്ലോ…. ഇപ്പോൾ ജനങ്ങൾക്ക് മനസിലായി കാണുമല്ലോ…നമ്മുടെ മുഖ്യനും പരിവാരങ്ങളും എന്തിനാണ് ചികിത്സയ്ക്ക് വിദേശ രാജ്യങ്ങളിൽ പോകുന്നതെന്ന്. ഇവിടെ അവർ തള്ളുന്ന പോലുള്ള ഒന്നുമില്ലെന്ന് മുഖ്യനും അടിമസഖാക്കൾക്കും നന്നായിട്ടറിയാം. ഇത് അറിയാത്ത പാവം ജനങ്ങളോ കിറ്റും മേടിച്ച് വീണ്ടും ഇവന്മാർക്ക് തന്നെ വോട്ട് ചെയ്യുന്നു.

Related Articles

Latest Articles