Tuesday, October 6, 2026

മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് നേതാക്കളും മാസപ്പടിയായി വാങ്ങിയത് 96 കോടി രൂപ; വിജിലന്‍സും ലോകായുക്തയും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുകുത്തികളായി ഇരിക്കുന്നു, മാസപ്പടി വിവാദത്തിൽ പ്രതികരിച്ച് ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തൃശൂര്‍: മാസപ്പടി വിവാദത്തിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാസപ്പടിയായി 96 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് നേതാക്കളും വാങ്ങിയതായി സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനം ഇതുവരെ ഒരന്വേഷണവും പ്രഖ്യപിച്ചിട്ടില്ലെന്നും വിജിലന്‍സും ലോകായുക്തയും സര്‍ക്കാര്‍ ഏജന്‍സികളും നോക്കുകുത്തികളായി ഇരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സമഗ്രമായി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമനടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികള്‍ ആരംഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ ഹീനമായ പ്രചാരണം നടത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ ആണ്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ സതീശനാണ് അവസാന കാലത്ത് ഉമ്മന്‍ചാണ്ടിയെ വീഴ്ത്തിയതെന്നും നിയമസഭയില്‍ ഇരുന്ന് ഞങ്ങളൊക്കെ സരിത എംഎല്‍എമാരല്ലെന്നും ഹരിത എംഎല്‍എമാരാണ് ആവര്‍ത്തിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ കുത്തിനോവിച്ചതില്‍ മുന്നില്‍ സതീശനായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles