‘അപ്രതീക്ഷിതമായി പണി മുടക്കിയ വാട്സ് ആപ്പ്’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രോളുകളിലെ താരം.അപ്രതീക്ഷിതമായി രണ്ടു മണിക്കൂറോളം നിലച്ച വാട്സ് ആപ്പ് സേവനങ്ങൾ പുനസ്ഥാപിച്ചിരിക്കുകയാണ് മെറ്റ.
പെട്ടെന്ന് വാട്സ് ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടതോടെ മൊബൈൽ തകരാറാണെന്ന നിഗമനത്തിൽ ഫോണുകൾ റീസ്റ്റാർട്ട് ചെയ്തവരാണ് നല്ലൊരു പങ്ക് ഉപയോക്താക്കളും. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഇന്ന് 12 മണിയോടെ വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടത്. സന്ദേശങ്ങൾ കൈമാറോനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. യുകെയിലും വാട്സ്ആപ്പ് സേവനം നിലച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇറ്റലി, തുർക്കി എന്നീ രാജ്യങ്ങളിലും വാട്സ്ആപ്പ് സേവനം നിലച്ചിരുന്നു. ഇതിനുപിന്നാലെ പ്രവർത്തനം നിലച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സേവനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായും മാതൃകമ്പനിയായ മെറ്റയുടെ വക്താവ് അറിയിച്ചു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നേരത്തെയും ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവർത്തനം നിലച്ചിരുന്നു. എന്നാൽ ഇത്രയധികം സമയം പ്രവർത്തനം നിലയ്ക്കുന്നത് ഇതാദ്യമായാണ്.
ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ
തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia