ലോക പ്രശസ്ത മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലുള്ള പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കും. ഇത് പലര്‍ക്കും ഞെട്ടലുണ്ടാക്കിയേക്കാം. എന്നിരുന്നാലും ഇത് പതിവ് അപ്ഡേറ്റുകളും സുരക്ഷാ പാച്ചുകളും കാരണം അനിവാര്യാണെന്നും കമ്പനി വ്യക്തമാക്കി.
പഴയ പല ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളും ഐ ഫോണുകളും ഇപ്പോഴും ഉപയോഗത്തിലുണ്ട്. എന്നാല്‍ നവംബര്‍ ഒന്നു മുതല്‍ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ് ഉപയോഗിക്കാന്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നര്‍ക്ക് കഴിയില്ല.

