Whatsapp Messages
ദില്ലി: ഇനിമുതൽ വാട്സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2016 ഡിസംബര്‍ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എന്‍.വി രമണ ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്.
ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷനും, വിവിധ കമ്പനികളുടെ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് തര്‍ക്കം ഉടലെടുത്തത്. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാര്‍. പിന്നീട് കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എ ടു സെഡ്, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തര്‍ക്കമുണ്ടാവുകയും ഇത് കൊല്‍ക്കത്ത കോടതിയുടെ പരിഗണനയ്ക്ക് എത്തുകയും ചെയ്യുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതിയില്‍ നിന്നും ഇപ്പോൾ നിര്‍ണ്ണായക പരാമര്‍ശം ഉണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ വാട്സാപ്പ് സന്ദേശങ്ങളെ എങ്ങനെയാണ് തെളിവായി പരിഗണിക്കുകയെന്നും, സോഷ്യല്‍ മീഡിയയില്‍ എന്തും നിര്‍മ്മിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…