TECH

ഇനി എളുപ്പത്തിൽ ഗ്രൂപ്പുകളിൽ ചേരാം; ചാറ്റിൽ തെളിഞ്ഞുവരുന്ന ബാനർ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ സഹായിക്കും, പുതുപുത്തൻ അപ്ഡേഷനുകളുമായി വാട്സ്ആപ്പ്

ഏറ്റവും കൂടുതൽ ഫീച്ചറുകൾ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ആപ്പ് ആണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്. പുതിയ ആളുകളെ ഗ്രൂപ്പുകളിൽ എളുപ്പത്തിൽ ചേർക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ് ചാറ്റിൽ തെളിഞ്ഞുവരുന്ന ബാനറിന്റെ സഹായത്തോടെ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും. നിലവിൽ, ഈ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ബാനറിന്റെ സഹായത്തോടെ, മറ്റു ഉപഭോക്താക്കളെ ക്ഷണിച്ച് ഗ്രൂപ്പിൽ ചേർക്കുന്ന രീതിയാണ് പുതിയ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. അതേസമയം, ഗ്രൂപ്പിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമാണ് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഗ്രൂപ്പ് അഡ്മിന്മാർക്ക് ഈ ഫീച്ചർ എനേബിൾ അല്ലെങ്കിൽ ഡിസേബിൾ ചെയ്യാവുന്നതാണ്. നിലവിൽ, ഗ്രൂപ്പിന് പുറത്തുനിന്നുള്ള വ്യക്തിയെ ഗ്രൂപ്പിൽ ചേർക്കണമെങ്കിൽ ഗ്രൂപ്പ് ഇൻഫോ സെക്ഷനിൽ പോകേണ്ടതുണ്ട്. ഈ സംവിധാനത്തിന് ബദലായാണ് പുതിയ ഫീച്ചർ എത്തുന്നത്.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

5 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

6 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

7 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

7 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

8 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

21 hours ago