Sunday, May 19, 2024
spot_img

ശബരിമലയിൽ ജനങ്ങൾ വലയുമ്പോൾ ,പിണറായി സർക്കാർ ഉല്ലാസയാത്രയിൽ,ദേവസ്വം മന്ത്രി മുങ്ങി

ശബരിമലയിൽ സംസ്ഥാന സർക്കാർ നടത്തുന്നത് കടുത്ത അനീതിയാണ് , ശബരിമലയിൽ ഇത്രയും പ്രശ്നങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ പിണറായി സർക്കാർ ഉല്ലാസയാത്രയുടെ തിരക്കിലാണ് , സംസ്ഥാന്നത് എന്ത് സംഭവിച്ചാലും ഇവിടെയുള്ള മുഖ്യമന്ത്രിക്ക് യാതൊരു പ്രശ്നവും ഇല്ല , പ്രശ്നനങ്ങൾ പരിഹരിക്കാനാണല്ലോ മുഖ്യമത്രിയുടെ ഇ നവകേരള സദസ്സ് പ്രഹസനം ,എന്നാൽ ഇപ്പോൾ സംസ്ഥാനത്തിന്റെ പ്രധാന പ്രശ്നമായ ശബരിമല പ്രശനം പിണറായി സർക്കാരിന് തീർക്കാൻ കഴിയുന്നില്ല ,

ദുരിതമൊഴിയാതെ ശബരിമല തീർത്ഥാടകർ പെടാപാട് പെടുകയാണ് . പ്രതിദിനം 80,000 തീർത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. എന്നാൽ തിരക്ക് നിയന്ത്രണത്തിനായി കേവലം 1,850 പോലീസ് ഉദ്യോ​ഗസ്ഥർ മാത്രമാണുള്ളത്. ഇതിൽ എട്ട് മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ 615 പേർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. മുൻപരിചയമുള്ള പോലീസ് ഓഫീസർമാരുടെ അഭാവം പമ്പ മുതലുള്ള ക്രമീകരണങ്ങളിൽ വ്യക്തമാണ്.

നവകേരള സദസിന് സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ എണ്ണം വെച്ച് നോക്കുമ്പോൾ ശബരിമലയിൽ ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്നും സർക്കാർ അലംഭാവം കാണിക്കുന്നുവെന്നുമുള്ള ആക്ഷേപം ശക്തമാണ്. ഇന്നലെ ഇടുക്കിയിൽ നവകേരള സദസിന് സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2,250 പേരാണ്. എറണാകുളത്ത് 2,200 പേരായിരുന്നു മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും സുരക്ഷ ഒരുക്കാനുണ്ടായിരുന്നത്.

കെഎസ്ആർടിസിയും യാത്രക്കാരെ വലയ്‌ക്കുന്നുണ്ട്. പമ്പയിലും നിലയ്‌ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധം നടത്തി. ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പോലീസ് സ്വീകരിച്ച നടപടികൾ സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സഹിതം കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. നിലയ്‌ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ശബരിമല വിഷയത്തിൽ ജനങ്ങൾ ഇത്ര പ്രശ്‍നം അനുഭവിക്കുമ്പോൾ,അത് പരിഹരിക്കാൻ കഴിയാതെ പിന്നെ ആർക്കുവേണ്ടിയാണ് പിണറായി സർക്കാർ ഇ നവകേരള സദസ്സ് നടത്തുന്നത് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരിക്കും , ഇതിലൂടെയൊക്കെ വളരെ വ്യക്തമാകുന്നത് ഇ നവകേരള സദസ്സ് വെറും അവരുടെ രാഷ്ട്രീയ അഗേന്ദ്ര മാത്രമാൺ എന്നാണ് ,

ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ ജനങ്ങൾ തിരയുന്ന ഒരാളുണ്ട് ദിവസം മന്ത്രി അംഫ്ഗാനെ ഒരാൾ സംസ്ഥാനത്ത് ഉണ്ടോ എന്ന് ജനകൾക്ക് സംശയമുണ്ട് ,അത്രമാത്രം ഉണ്ട് അദ്ദേഹത്തിന്റെ പ്രവർത്തനം , കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് വരെ കാണാത്ത ചെയ്തികളാണ് ഇന്ന് സംസ്ഥാനം കണ്ടു കൊണ്ടിരിക്കുന്നത്

Related Articles

Latest Articles