Monday, December 22, 2025

മൂന്ന് പതിറ്റാണ്ടിനു മുമ്പ് ബലമായി കെടുത്തിയ ദീപം ഗ്യാൻവാപിയിൽ വീണ്ടും തെളിയുമ്പോൾ


മൂന്ന് പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിനൊടുവിൽ ഗ്യാൻവാപിയിൽ ദീപം തെളിഞ്ഞിരിക്കുകയാണ് .മഹാകാലേശ്വരൻ്റെ മണ്ണ് മന്ത്രങ്ങളാൽ മുഖരിതമായി.ജില്ലാ കോടതി പൂജയ്ക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് വാരാണസിയിലെ ഗ്യാൻവാപിയിൽ ഹിന്ദു വിഭാഗം ആരാധന നടത്തിത് . കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്.

പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നൽകിയിരുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. 1993 വരെ ഇവിടെ പൂജകൾ നടന്നിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട് .ഇവിടുത്തെ പൂജാരിയായിരുന്ന സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകൾ നടന്നത്. എന്നാൽ മുലായം സിങ്ങ് സർക്കാർ 1993 നവംബറിൽ ഇവിടെ പൂജകൾ വിലക്കിയതോടെ പൂജകൾ അവസാനിക്കുകയായിരുന്നു . ഇന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ഗ്യാൻവ്യാപിയിൽ പൂജ നടക്കുമ്പോൾ ഇതനിനാണ് കലാം കാത്തുവച്ച കാവ്യാ നീതി എന്ന് പറയുന്നത് .

അതേസമയം, ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടിയിരിക്കുകയാണ് . ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാരാണസി ജില്ലാകോടതിയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകിയത്.

ഹിന്ദു വിഭാ​ഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയത്. കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിർദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഏഴു ദിവസത്തിനുള്ളിൽ ഒരുക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് കോടതി നിർദ്ദേശം നൽകിയിരുന്നു. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് നേരത്തെ വിവിധ ഹൈന്ദവ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. ഇവിടുത്തെ പത്ത് നിലവറകളിൽ പൂജചെയ്യാനാണ് അനുമതി. ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിർദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സർവേക്കായി സുപ്രീംകോടതി നിർദേശപ്രകാരം സീൽ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. . എന്നാൽ അനുമതിക്കതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മസ്ജിജ് കമ്മറ്റി വ്യക്തമാക്കുന്നത്. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് അടുത്തിടെ പുറത്തുവിട്ടിരുന്നു.

Related Articles

Latest Articles