തിരുവനന്തപുരം- സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോയെന്ന് കാറിനകത്തേക്ക് ചുഴിഞ്ഞ് നോക്കുന്ന എ.ഐ ക്യാമറകൾക്ക് പട്ടാപകൽ കാറിൽ നാല് പേർ ഒരു പഞ്ചു കുഞ്ഞിനെ തട്ടികൊണ്ട് പോകുന്നത് കാണ്ടുപടിക്കാനാകാത്തതെന്തുകൊണ്ട്?. സർക്കാരിൻ്റെ ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ക്യാമറകൾക്ക് സീറ്റ് ബെൽറ്റും ഹെൽമറ്റും അമിതവേഗവും മാത്രമെ കാണാനാകു.
82 എ.ഐ ക്യാമറകളാണ് തലസ്ഥാന ജില്ലയിലുടനീളം കൊട്ടിഘോഷിച്ച് ഈ വർഷം സ്ഥാപിച്ചത്. 48 ക്യാമറകൾ കൊല്ലം ജില്ലയിലുമുണ്ട്. കൊല്ലത്തു നിന്ന് ആറ് വയസുകാരി അബിഗേൽ സാറയെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു പകലായി. ഒരു വിവരവും പൊലീസിന് ഇതേവരെ കിട്ടിയിട്ടില്ല. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു, പങ്കില്ലെന്ന് കണ്ട് വെറുതേ വിട്ടു. ദക്ഷിണമേഖല ഐ.ജി സ്പർജ്ജൻ കുമാർ തന്നെ വ്യക്തമാക്കി, അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ഇതേവരെ ഒരു വിവരവും ലഭിച്ചില്ലെന്ന്.
ചെറിയ ഗതാഗത നിയമലംഘനങ്ങൾക്ക് പോലും പിഴയീടാക്കാനും വാഹനങ്ങൾ പിടിച്ചെടുക്കുന്ന മോട്ടോർ വാഹനവകുപ്പും ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ്. ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇടൻതന്നെ വാഹന ഉടമകൾക്ക് വാഹനത്തിൻ്റെ ഫോട്ടോ അടക്കം മൊബൈലിലും വീട്ടിലും പിഴത്തുക അയച്ചു നൽകുന്ന ഗതാഗത സംവിധാനമാണെന്ന് സംസ്ഥാനത്തിൻ്റേത് എന്ന് ഓർക്കണം. കുഞ്ഞിനെ തട്ടികൊണ്ടുപോയ പ്രതികൾ ഭക്ഷണം വാങ്ങിയതായും ഓട്ടോയിൽ കയറുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാം ശരിയാകുമെന്ന് പറയുന്ന സർക്കാരിനോട് ഒരു ചോദ്യം.. അബിഗേൽ സാറയെ കാത്തിരിക്കുന്ന കേരളത്തിന് എപ്പോൾ കുഞ്ഞിനെ കണ്ടെത്തി തരും. ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…