Where is Pushpa? Curious Allu Arjun's Pushpa 2 Glimpses
സ്റ്റൈലിഷ് സ്റ്റാർ അല്ലു അര്‍ജ്ജുന്‍റെ പുഷ്പ 2 പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പുഷ്പ: ദ റൈസ്, എന്ന സിനിമയുടെ ഒന്നാം ഭാഗം വന്‍ വിജയമായിരുന്നു. ഇപ്പോൾ പുഷ്പ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ സുകുമാറും പുഷ്പ 2 ടീമും അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിവസത്തിന് മുന്നോടിയായി ആരാധകർക്കായി ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ്. പുഷ്പ 2വിന്‍റെ ഒരു ചെറിയൊരു വീഡിയോ ശകലമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
വെടിയേറ്റ മുറിവുകളോടെ പുഷ്പ തിരുപ്പതി ജയിലില്‍നിന്ന് പുറത്തുചാടി എന്ന ന്യൂസ് ഹെഡ് ലൈനോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് പുഷ്പ എവിടെ? എന്ന ചോദ്യമാണ് കാണിക്കുന്നത്. ഇത് തീർച്ചയായും പ്രേക്ഷകമനസ്സുകളില്‍ കൂടുതല്‍ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. അല്ലു അർജുന്റെ പിറന്നാൾ ദിവസമായ ഏപ്രിൽ 7നാണ് പുഷ്പ 2വിന്റെ ടീസർ പുറത്തിറങ്ങുന്നത്. ഇപ്പോൾ ഇറങ്ങിയിരിക്കുന്ന വീഡിയോ ശകലം ആരാധകരുടെ പ്രതീക്ഷയെ ഉയർത്തിയിട്ടുണ്ട്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…